എമ്പുരാന് പ്രത്യേക സുരക്ഷ; ചിത്രം റിലീസ് ചെയ്യുന്ന തീയറ്ററുകളില്‍ പൊലീസിന്റെ പ്രത്യേക ക്രമീകരണം

ക്രമസമാധാന പ്രശ്നങ്ങളും അപകടങ്ങളും മുന്നിൽ കണ്ടാണ് പ്രത്യേക സുരക്ഷ ഒരുക്കുന്നത്

dot image

കൊച്ചി: എമ്പുരാൻ സിനിമ റിലീസ് ചെയ്യുന്ന തീയറ്ററുകളിൽ പ്രത്യേക സുരക്ഷയൊരുക്കാൻ പൊലീസ്. ചിത്രം റിലീസ് ചെയ്യുന്ന തീയറ്ററുകളിൽ പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ക്രമസമാധാന പ്രശ്നങ്ങളും അപകടങ്ങളും മുന്നിൽ കണ്ടാണ് പ്രത്യേക സുരക്ഷ ഒരുക്കുന്നത്.

റിലീസിന് മുൻപേ മുന്‍കൂര്‍ ബുക്കിങ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാന്‍. പ്രീ സെയിൽസിൽ മറ്റൊരു മലയാളം സിനിമയ്ക്കും കൈവരിക്കാൻ കഴിയാത്ത റെക്കോർഡുകളാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. അഡ്വാൻസ് സെയിൽസിൽ ചിത്രം 50 കോടി നേടിയതായാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിയത്.

നാളെയാണ് എമ്പുരാൻ തീയറ്ററുകളിൽ എത്തുന്നത്. ആദ്യ ഭാഗമായ ലൂസിഫറിനേക്കാൾ എമ്പുരാന് ദൈർഘ്യമുണ്ടെന്നാണ് വിവരം. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കൻഡാണ്.

Content Highlights- 'Empuran with police security'; Special security arrangements will be made in theaters

dot image
To advertise here,contact us
dot image