
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും റെയില്‍വെ ട്രാക്കില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോട്ടയം സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പൊലീസ് കഴിഞ്ഞ ദിവസം കോടതിയിൽ കേസിന്റെ വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. നോബിയ്ക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതി തെളിവുകൾ നശിപ്പിക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം. ഷൈനിയുടെ അച്ഛൻ കുര്യാക്കോസ് നോബിയ്ക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് കോടതി സമർപ്പിച്ചിരുന്ന ഹർജിയിൽ കക്ഷി ചേർന്നിരുന്നു. ഏറ്റുമാനൂർ പൊലീസ് ഷൈനിയുടെ മക്കളുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു.
ഫോൺ ഡിജിറ്റൽ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലങ്ങളും ലഭിച്ചിരുന്നു. നോബിയും ഷൈനിയും തമ്മിലുള്ള അവസാനത്തെ ഫോൺ കോളാണ് ഷൈനിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചിരിക്കുന്നത് എന്നതാണ് നിലവിൽ പൊലീസിന്റെ നിഗമനം.
Content Highlights : Kottayam Ettumanoor Mother and child death husband nobi lickose bail plea consider today