
തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിനോട് ഐഎൻടിയുസിക്ക് അകൽച്ചയില്ലെന്ന് ഐഎൻടിയുസി സംസ്‌ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. സമരത്തിന് കൂട്ടായ ആലോചനയുണ്ടായില്ല. അതുകൊണ്ടാണ് സമരത്തിന്റെ ഭാഗമാവാഞ്ഞത്. നിലവിൽ എസ് യുസിഐ മാത്രമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. എസ് യുസിഐക്കൊപ്പം ഇരുന്ന് എങ്ങനെ മുദ്രാവാക്യം വിളിക്കുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഐഎൻടിയുസി മുഖമാസികയായ 'ഇന്ത്യൻ തൊഴിലാളി'യിലെ ലേഖനത്തിൽ എസ്‌യുസിഐ നേതൃത്വത്തിൽ നടക്കുന്ന ആശ വർക്കർമാരുടെ സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ലൈക്കും ഷെയറും ഓണറേറിയവും അല്ല, ആശ വർക്കർമാർക്ക് വേണ്ടത് സ്ഥിര വേതനം എന്ന തലക്കെട്ടിലായിരുന്നു ലേഖനം അച്ചടിച്ചിരിക്കുന്നത്.
ആശമാരെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരായി കണ്ട് ശമ്പളം വർധിപ്പിക്കണമെന്നും അഞ്ച് വർഷം പൂർത്തിയായ ആശമാരെ സ്ഥിരപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓണറേറിയം വർധിപ്പിക്കുക അല്ല വേണ്ടത്, ശമ്പളമാണ് വേണ്ടതെന്നാണ് നിലപാടെന്നും ലേഖനത്തിൽ ഐഎൻടിയുസി വ്യക്തമാക്കുന്നുണ്ട്.
Content Highlights :R Chandrasekharan says he has no qualms with the struggle of the Ashas