'വരേണ്യതയോടുള്ള അടിമ മനോഭാവം വിട്ടുപോയിട്ടില്ല'; ചീഫ് സെക്രട്ടറിയുടെ ആരോപണം ഗൗരവമുള്ളതെന്ന് എം ടി രമേശ്

'പുരോഗമനത്തിൻ്റെയും സമ്പൂർണ സാക്ഷരതയുടെയും ജാഡയും നാട്യവും അഴിച്ചുവെച്ചാൽ മലയാളികൾക്ക് ഇങ്ങനെയും ചില മുഖങ്ങളുണ്ട്'

dot image

കോഴിക്കോട്: നിറത്തിൻ്റെ പേരില്‍ അധിക്ഷേപം നേരിട്ടെന്ന് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് പിന്തുണയുമായി ബിജെപി നേതാവ് എം ടി രമേശ്. സംസ്ഥാനത്തിൻ്റെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഉന്നയിച്ച ആരോപണം വളരെ ഗൗരവമുള്ളതാണെന്ന് എം ടി രമേശ് ഫേസ്ബുക്കിൽ കുറിച്ചു.

പുരോഗമനത്തിൻ്റെയും സമ്പൂർണ സാക്ഷരതയുടെയും ജാഡയും നാട്യവും അഴിച്ചുവെച്ചാൽ മലയാളികൾക്ക് ഇങ്ങനെയും ചില മുഖങ്ങളുണ്ടെന്നും എം ടി രമേശ് പറഞ്ഞു. അവർക്ക് കറുപ്പിനോട് വെറുപ്പാണ്. വൈറ്റ് കോളർ ജോബുകളിൽ മാത്രമാണ് താത്പര്യം. വിദേശത്താണെങ്കിൽ ഏത് ജോലിയും ചെയ്യും. സോഷ്യൽ സ്റ്റാറ്റസിൻ്റെ പൊങ്ങച്ചങ്ങളോട് പ്രിയമാണ്. ആഢ്യത്വം, തറവാടിത്തം, ആറടി നീളത്തോടുള്ള ആരാധന അങ്ങനെ പലതാണ് പലർക്കുമെന്നും എം ടി രമേശ് പറഞ്ഞു.

വിദ്യാഭ്യാസമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും ഇത്തരം ദുഷിച്ച ചിന്തയുണ്ടെങ്കിൽ, അതും ഏറ്റവും തലപ്പത്തിരിക്കുന്ന ചീഫ് സെക്രട്ടറിയോടു പോലും അത് പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ സാധാരണ മനുഷ്യർക്ക് ഇവരിൽ നിന്ന് എന്ത് നീതി ലഭിക്കുമെന്നും എം ടി രമേശ് ചോദിച്ചു.വരേണ്യതയോടുള്ള ഈ അടിമ മനോഭാവവും ബ്രിട്ടീഷ് വെളുപ്പിനോടുള്ള വിധേയത്വവും വിട്ടുപോയിട്ടില്ലെന്നതാണ് ഇതിൻ്റെ വാസ്തവം. കപട ബുദ്ധിജീവികളുടെ നാട്യങ്ങൾക്കപ്പുറം നാം മാറേണ്ടിയിരിക്കുന്നു. "വസുധൈവ കുടുംബകം" ഓർക്കണമെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആർക്കാണ് കറുപ്പിനോട് വെറുപ്പ് !
പുരോഗമനത്തിൻ്റെയും സമ്പൂർണ സാക്ഷരതയുടെയും ജാഡയും നാട്യവും അഴിച്ചുവച്ചാൽ മലയാളികൾക്ക് ഇങ്ങനെയും ചില മുഖങ്ങളുണ്ട്.
അവർക്ക് കറുപ്പിനോട് വെറുപ്പാണ്, വൈറ്റ് കോളർ ജോബുകളിൽ മാത്രമാണ് താൽപര്യം,വിദേശത്താണെങ്കിൽ ഏത് ജോലിയും ചെയ്യും, സോഷ്യൽ സ്റ്റാറ്റസിൻ്റെ പൊങ്ങച്ചങ്ങളോട് പ്രിയമാണ്,ആഢ്യത്വം,തറവാടിത്തം, ആറടി നീളത്തോടുള്ള ആരാധന അങ്ങനെ പലതും. സംസ്ഥാനത്തിൻ്റെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഉന്നയിച്ച ആരോപണം വളരെ ഗൗരവമുള്ളതുമാണ്. വിദ്യാഭ്യാസമുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും ഇത്തരം ദുഷിച്ച ചിന്തയുണ്ടെങ്കിൽ അതും ഏറ്റവും തലപ്പത്തിരിക്കുന്ന ചീഫ് സെക്രട്ടറിയോടു പോലും അവർ അത് പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ സാധാരണ മനുഷ്യർക്ക് ഇവരിൽ നിന്ന് എന്ത് നീതി ലഭിക്കും. വരേണ്യതയോടുള്ള ഈ അടിമ മനോഭാവവും ബ്രിട്ടീഷ് വെളുപ്പിനോടുള്ള വിധേയത്വവും വിട്ടുപോയിട്ടില്ലെന്നതാണ് വാസ്തവം. കപട ബുദ്ധിജീവികളുടെ നാട്യങ്ങൾക്കപ്പുറം നാം മാറേണ്ടിയിരിക്കുന്നു. ഓർക്കണം "വസുധൈവ കുടുംബകം"

Content Highlight : MT Ramesh stated that the allegations leveled by the state's Chief Secretary Sarada Muralidharan are very serious

dot image
To advertise here,contact us
dot image