
കൊച്ചി: കൊച്ചിയിലെ ലഹരി ഇടപാട് കേസില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ. തുമ്പിപ്പെണ്ണ് എന്നറിയപ്പെടുന്ന കോട്ടയം ചിങ്ങവനം സ്വദേശിനി സൂസി മോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈന്‍ എന്നിവരെയാണ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ലഹരി സംഘമാണ് സൂസി മോള്‍ക്കും സംഘത്തിനും ലഹരി എത്തിച്ച് നല്‍കിയിരുന്നത്. ലഹരി ഓര്‍ഡര്‍ ചെയ്താല്‍ ഇത് മാലിന്യമെന്ന് തോന്നിക്കുന്ന തരത്തില്‍ കവറിലാക്കി ഹിമാചല്‍ സംഘം നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്ത് ഉപേക്ഷിക്കും. തുടര്‍ന്ന് ഈ സ്ഥലത്തിന്റെ ലൊക്കേഷന്‍ സൂസി മോള്‍ക്കും സംഘത്തിനും വാട്‌സ്ആപ്പില്‍ അയച്ചുനല്‍കും. ഇങ്ങനെ ലഭിക്കുന്നവ നഗരത്തില്‍ വിതരണം ചെയ്യും.
രഹസ്യവിവരത്തെ തുടര്‍ന്ന് തുമ്പിപ്പെണ്ണിനേയും സംഘത്തേയും പിടികൂടാന്‍ എക്‌സൈസ് വലവിരിച്ചു. ഇതിന്റെ ഭാഗമായി ലഹരി ആവശ്യപ്പെട്ട് എക്‌സൈസ് സംഘം തുമ്പിപ്പെണ്ണിനേയും സംഘത്തേയും വിളിച്ചുവരുത്തി. കാറില്‍ കലൂര്‍ സ്റ്റേഡിയം പരിസരത്ത് എത്തിയ സംഘത്തെ എക്‌സൈസ് വളഞ്ഞു. തുടര്‍ന്ന് സംഘത്തെ എക്‌സൈസ് കസ്റ്റഡിയില്‍ എടുക്കുയായിരുന്നു.
Content Highlights- Thumbipennu and two others get 10 years of prison on drug case