ചോദ്യങ്ങൾക്ക് ഉത്തരമില്ല; സഭയിലെ വിവാദ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി

നവകേരള സദസ്സിന് എത്ര രൂപ ചെലവായെന്ന് മഞ്ഞളാകുഴി അലിയുടെ ചോദ്യത്തിന് വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്ന് ഉത്തരം

dot image

തിരുവനന്തപുരം: വിവാദ ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര താൽകാലികക്കാരെ സ്ഥിരപ്പെടുത്തിയെന്ന രാഹുൽ മാങ്കൂട്ടത്തിലിൻറെ ചോദ്യത്തിന് നിയമനങ്ങളുടെ വിവരം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നവകേരള സദസ്സിന് എത്ര രൂപ ചെലവായെന്ന മഞ്ഞളാകുഴി അലിയുടെ ചോദ്യത്തിന് വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ലെന്ന് ഉത്തരം. അതേ സമയം, സർക്കാർ നിയോഗിച്ച കൺസൾട്ടൻസികൾ എത്രയെന്ന ചോദ്യത്തിനും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. സമാനമായ നിരവധി ചോദ്യങ്ങൾക്കും മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടി ഇല്ലായിരുന്നു. വിവാദം ഭയന്നാണ് മറുപടി നൽകാതിരിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

Content Highlights- No answers to questions, CM fails to respond to controversial questions in the House

dot image
To advertise here,contact us
dot image