
റാന്നി: പത്തനംതിട്ടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ബാഗിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് കൗൺസലിങ്ങ് നൽകുമെന്ന് പത്തനംതിട്ട ആറന്മുള പൊലീസ്. സ്കൂളിലെത്തിയ വിദ്യാർത്ഥിയുടെ ബാഗിൽ നിന്ന് പൊട്ടിക്കാത്ത മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെടുക്കുകയായിരുന്നു. കോഴഞ്ചേരി നഗരത്തിലെ സ്‌കൂളിലാണ് സംഭവം.
എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാർത്ഥിയെ മദ്യലഹരിയിൽ കണ്ടെത്തിയതായിരുന്നു തിരച്ചിലിന് വഴി വെച്ചത്. പരീക്ഷാ ഹാളില്‍ ഇരുന്ന കുട്ടിയെ കണ്ടപ്പോള്‍ ഡ്യൂട്ടിക്കെത്തിയ അധ്യാപകന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ കുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തിയത്. ക്ലാസിന് പുറത്തിറക്കിയ വിദ്യാര്‍ത്ഥിയെ രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടി പരീക്ഷയെഴുതിയില്ല. പരീക്ഷയ്ക്ക് ശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണ് കുട്ടിയുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Content Highlights- Police say students will be counseled after liquor bottle found in bag