
തിരുവനന്തപുരം: ബിജെപി കോർ യോഗത്തിൽ എമ്പുരാൻ സിനിമ ചർച്ച ചെയ്തിട്ടില്ലായെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. സിനിമ ചർച്ചയായെന്ന വാർത്ത സത്യവിരുദ്ധമാണെന്ന് സുധീർ പറഞ്ഞു. സിനിമ ആര് കാണണം എന്നത് ചർച്ച ചെയ്യുന്നത് ബിജെപിയുടെ രീതിയല്ലായെന്നും സത്യവിരുദ്ധമായ വാർത്ത പിൻവലിക്കണമെന്നും പി സുധീർ ആവശ്യം ഉയർത്തി.
സിനിമയ്‌ക്കെതിരെ ബിജെപി ക്യാംപെയ്ന്‍ തുടങ്ങിയില്ലെന്നും പി സുധീര്‍ പറഞ്ഞു. സിനിമ, സിനിമയുടെ വഴിക്കും പാര്‍ട്ടി, പാര്‍ട്ടിയുടെ വഴിക്കും പോകും. സിനിമ എന്താണെന്ന് അത് കാണുന്ന ആസ്വാദകരാണ് വിലയിരുത്തേണ്ടത്. സിനിമ തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും സുധീര്‍ വ്യക്തമാക്കി.
സിനിമ ആസ്വാദകര്‍ എന്ന നിലയില്‍ ഓരോ വ്യക്തികളും അവരുടെ അഭിപ്രായങ്ങള്‍ തുറന്നുപറയും. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും സുധീര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വരുന്നത് വ്യക്തിപരമായ അഭിപ്രായമാണെന്നും സുധീര്‍ വ്യക്തമാക്കി.
ഇന്നലെയായിരുന്നു മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ഇതിന് പിന്നാലെ ചിത്രത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്ന് വ്യാപക സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളായിരുന്നു സൈബര്‍ ആക്രമണത്തിന് ആധാരമായത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് പ്രതികരണവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്.
Content Highlights-'Empuran has not been discussed, it is not BJP's way to discuss who should watch the movie'; P Sudheer