മുറിക്കുള്ളിൽ രക്തക്കറ; മരിച്ചെന്നുറപ്പായപ്പോൾ മൃതദേഹം ​ഗോഡൗണിൽ തള്ളി; ബിജു ജോസഫിന്റെ മരണത്തിൽ തെളിവെടുപ്പ്

ബിജുവിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ എത്തിച്ചിരുന്നു

dot image

ഇടുക്കി: ഇടുക്കി തൊടുപുഴ ബിജു ജോസഫ് കൊലക്കേസിൽ പ്രതികളുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പൂ‍ർത്തിയായി. ഒന്നാം പ്രതി ജോമോൻ, രണ്ടാം പ്രതി ആഷിക്, മൂന്നാം പ്രതി മുഹമ്മദ് അസ്ലം എന്നിവരെ ജോമോന്റെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
ബിജുവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ എത്തിച്ചിരുന്നു. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം അടുത്തുള്ള ഗോഡൗണിൽ തള്ളുകയായിരുന്നു.

തെളിവെടുപ്പിനിടെ വീട്ടിൽ നിന്ന് രക്തക്കറ കണ്ടെത്തി. തറയിലും ഭിത്തിയിലുമാണ്
രക്തക്കറ കണ്ടത്. മുടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. വീടിനുള്ളിൽ മുറിക്കുള്ളിലായിരുന്നു ബിജുവിനെ കിടത്തിയത്. ജോമോനും മുഹമ്മദ് അസ്ലമും ആഷിഖും ചേർന്നാണ് ബിജുവിനെ വീട്ടിലെത്തിച്ചത്. മരിച്ചെന്നുറപ്പായപ്പോൾ കേസിലെ നാലാം പ്രതിയായ ജോമിനെയും വിളിച്ച് വരുത്തുകയായിരുന്നു. നാലു പേരും ചേർന്നാണ് ബിജുവിൻ്റെ മൃതദേഹം ഗോഡൗണിലേക്ക് മാറ്റിയത്. മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. മരിച്ചെന്നുറപ്പായപ്പോൾ ബിജുവിന്‍റെ മൃതദേഹം അടുത്തുള്ള ഗോഡൗണിൽ തള്ളുകയായിരുന്നു.

ഗോഡൗണിലും പ്രതികളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവസമയത്ത് പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ഇടിവളകളും പൊലീസ് കണ്ടെടുത്തു. സംഭവസ്ഥലത്തെ ഇടിവളകൾ ജോമോന്റേതും മുഹമ്മദ് അസ്ലമിൻ്റെതുമാണ്. കൊല്ലപ്പെട്ട ബിജുവിൻ്റെ വർക്ക് ഷോപ്പിലും ഷൂലൈസ് വാങ്ങിയ കടയിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.

Content Highlights :Evidence collection in Biju Joseph's murder case completed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us