അഞ്ച് വർഷത്തെ കുടിപ്പക; ജിം സന്തോഷിന്റെ കൊലപാതകത്തിൽ പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

അലുവ അതുലും സംഘവുമാണ് കൃത്യം നടത്തിയത് എന്നാണ് പൊലീസിന് ലഭിച്ച വിവരം

dot image

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ്. അലുവ അതുലും സംഘവുമാണ് കൃത്യം നടത്തിയത് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം.

കഴിഞ്ഞ വർഷം നവംബറിൽ വയനകം സംഘത്തിലെ പങ്കജിനെ കുത്തിയ കേസിൽ റിമാൻ്റ് കാലാവധി കഴിഞ്ഞ് സന്തോഷ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിൽ പങ്കജിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്.

കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ 18 അംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞു പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതപ്പെടുത്താനാണ് നിലവിലെ തീരുമാനം.

ഇന്നലെ പുലര്‍ച്ചെ 2.15 ഓടെയാണ് കരുനാഗപ്പള്ളിയെ നടുക്കിയ കൊലപാതകം നടന്നത്. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് ആക്രമികൾ കൊലപ്പെടുത്തിയത്. കറണ്ട് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. കൈയ്യിനും വെട്ടേറ്റിരുന്നു. മരിച്ച സന്തോഷിന്റെ സംസ്കാരം ഇന്ന് നടക്കും.

Content Highlights: police get the details of suspects who entered the house and killed gangster leader Santosh

dot image
To advertise here,contact us
dot image