ആലുവയിൽ വൻ കഞ്ചാവ് വേട്ട; ഏഴ് കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരൻ പിടിയിൽ

എടത്തല നാലാം മൈൽ പരിസരത്തുവച്ച് വില്പനക്കായി കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്

dot image

കൊച്ചി: ആലുവയിൽ ഏഴ് കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരൻ പിടിയിൽ. എടത്തല നാലാം മൈൽ പരിസരത്തുവച്ച് വില്പനക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്.

വ്യവസായ മേഖലയിലെ തൊഴിലാളികൾക്കിടയിൽ ചെറിയ പായ്ക്കറ്റുകളാക്കി വൻതോതിൽ കഞ്ചാവ് വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Content Highlights: Migrant worker arrested at aluva in drug case

dot image
To advertise here,contact us
dot image