
തിരുവനന്തപുരം: പാര്‍ട്ടിയില്‍ എല്ലാവരെയും പരിഗണിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആരെയും തഴയില്ലെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മാധ്യമ നയത്തിലും മാറ്റം വരുത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന കോര്‍ കമ്മിറ്റിയിലാണ് രാജീവ് നയം വ്യക്തമാക്കിയത്.
പാര്‍ട്ടിയുടെ നയം പറയാന്‍ നേതാക്കളെ ചുമതലപ്പെടുത്തും. അധ്യക്ഷന്‍ മാത്രം മാധ്യമങ്ങളെ കാണുന്ന രീതിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും രാജീവ് ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 15നകം പുനഃസംഘടന പൂര്‍ത്തിയാക്കുമെന്നും രാജീവ് വ്യക്തമാക്കി.
രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷ പദവി ഏറ്റെടുത്തതിനു ശേഷമുള്ള ബിജെപിയുടെ ആദ്യ സംസ്ഥാന കോര്‍ കമ്മിറ്റി യോഗമാണ് ഇന്ന് നടക്കുന്നത്. പ്രവര്‍ത്തന പരിപാടികള്‍ യോഗത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വിശദീകരിക്കും. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും ഇന്നത്തെ യോഗത്തില്‍ അവലോകനം ചെയ്യും. സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ നിശ്ചയിക്കുന്നത് ഉള്‍പ്പെടെ സംഘടനാ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
Content Highlights: Rajeev Chandrashekhar says there will be no system where only the president sees the media in BJP