
പാലക്കാട് : പാലക്കാട് ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിൽ ഗുരുതര ചികിത്സാപ്പിഴവ്. പല്ലിൽ കമ്പിയിട്ടതിൻ്റെ ഭാഗമായി ഗം എടുക്കാൻ എത്തിയ യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറി.
മുറിവ് വലുതായതോടെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഗുരുതരചികിത്സാപ്പിഴവുണ്ടാക്കിയ ഡെന്റൽ ക്ലിനിക്കിന് എതിരെ ആലത്തൂർ പൊലീസ് കേസെടുത്തു.
content highlights : A driller penetrated the tongue of a woman who came to remove the 'gum' from her teeth in Palakkad.