
കോഴിക്കോട് : കോഴിക്കോട് ഈങ്ങാപ്പുഴയിൽ നോമ്പുതുറസമയത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി യാസിറിന്റെ സുഹൃത്ത് ഷാജഹാൻ കഞ്ചാവുമായി പിടിയിൽ. ഈങ്ങാപ്പുഴയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 50 ഗ്രാം കഞ്ചാവുമായി ഷാജഹാനെ പിടികൂടിയത്.
യാസിറിന് കഞ്ചാവ് എത്തിച്ചു നൽകിയത് ഷാജഹാൻ ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാജഹാനെ ഇതിന് മുൻപും കഞ്ചാവുമായി പൊലീസ് പിടികൂടിയിട്ടുണ്ട്. ഷാജഹാന് എതിരെ എക്സൈസ് കേസെടുത്തു.
content highlights : Friend of Yasir, accused in Kozhikode wife murder case, arrested with ganja