ഗുണ്ടാ നേതാവ് ജിം സന്തോഷ് കൊലപാതകം; കൂടുതൽ പേർക്ക് പങ്കെന്ന് സൂചന, അറസ്റ്റിലേക്ക്

രാജപ്പൻ എന്ന രാജീവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു പ്രതികളെകുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്

dot image

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവ് സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്തിയതായി പൊലീസ്. നിലവിൽ പൊലീസ് സംശയിക്കുന്ന പ്രതികൾക്ക് പുറമേ സോനു, സാമുവൽ, കുളിര് എന്ന അഖിൽ എന്നിവർക്കും കൊലപാതകത്തിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. അലുവ അതുൽ, പ്യാരി, മൈന എന്ന ഹരി, രാജപ്പൻ എന്ന രാജീവ് എന്നിവരുടെ ഫോട്ടോ ആയിരുന്നു പൊലീസ് ആദ്യം പുറത്ത് വിട്ടത്.

എന്നാൽ ഇന്നലെ പിടിയിലായ രാജപ്പൻ എന്ന രാജീവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റു പ്രതികളെകുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. കൂടുതൽ അറസ്റ്റുകൾ ഇന്നുണ്ടായേക്കും. പ്രതികൾക്ക് വാഹനം ഏർപ്പാടാക്കി കൊടുത്ത കുക്കു എന്ന മനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ കൂട്ടാളികളെയും രാജീവിനൊപ്പം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

അതേസമയം, ജിം സന്തോഷ് കൊലപാതകത്തിന്റെയും അനീറിനെ വെട്ടിപ്പരിക്കൽപ്പിച്ച കേസിന്റെയും അന്വേഷണസംഘം ഒന്നാണെങ്കിലും രണ്ടായാണ് പൊലീസ് കേസുകൾ അന്വേഷിക്കുന്നത്. സന്തോഷ് കൊലകേസ് കരുനാഗപ്പള്ളിയിലും അനീറിനെ വെട്ടിയ കേസ് ഓച്ചിറ സ്റ്റേഷനിലുമാണ് അന്വേഷണം. പിടിയിലായ രാജീവിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭ്യമായി.

മാർച്ച് 27ന് പുലര്‍ച്ചെ 2.15 ഓടെയാണ് കരുനാഗപ്പള്ളിയെ നടുക്കിയ കൊലപാതകം നടന്നത്. കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെ ആക്രമികൾ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. കറണ്ട് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്ത് കടന്നത്. സന്തോഷിന്റെ കൈയ്യിലും വെട്ടേറ്റിരുന്നു. അലുവ അതുലും സംഘവുമാണ് കൃത്യം നടത്തിയതെന്നായിരുന്നു പൊലീസിന്റ പ്രാഥമിക നി​ഗമനം.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. കഴിഞ്ഞ വർഷം നവംബറിൽ വയനകം സംഘത്തിലെ പങ്കജിനെ കുത്തിയ കേസിൽ റിമാന്റിൽ ആയിരുന്നു സന്തോഷ്. റിമാൻ്റ് കാലാവധി കഴിഞ്ഞ് സന്തോഷ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.

Content Highlights: Police Found More Suspects in the Gym Santhosh's Murder Case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us