കോഴിക്കോട് കോവൂരില്‍ രാത്രികാല കടകള്‍ക്ക് ഒരുമാസം നിയന്ത്രണം; 11 മണിയോടെ കടകൾ അടയ്ക്കും

റോഡരികിലെ പാര്‍ക്കിംഗ് പൂര്‍ണമായും നിരോധിക്കാനും സിസിടിവികള്‍ സ്ഥാപിക്കാനും സുരക്ഷാ ജീവനക്കാരെ നിയമിക്കാനും തീരുമാനമായി

dot image

കോഴിക്കോട്: കോവൂര്‍- ഇരിങ്ങാടന്‍പള്ളി-പൂളക്കടവ് മിനിബൈപ്പാസിലെ രാത്രികാല കടകൾക്ക് ഒരു മാസം നിയന്ത്രണം. രാത്രി പതിനൊന്ന് മണിയോടെ കടകൾ അടയ്ക്കും. ശനിയാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. രാത്രികാല കടകള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം.

റോഡരികിലെ പാര്‍ക്കിംഗ് പൂര്‍ണമായും നിരോധിക്കാനും സിസിടിവികള്‍ സ്ഥാപിക്കാനും സുരക്ഷാ ജീവനക്കാരെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. ഒരു മാസത്തിനുശേഷം സബ് കമ്മിറ്റി കൂടി വിഷയം പരിശോധിക്കും. മൂന്ന് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍, വ്യാപാരി പ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ അംഗങ്ങളായാണ് ഉപസമിതി.

രാത്രി ഭക്ഷണശാലകള്‍ സമൂഹ്യ വിരുദ്ധര്‍ താവളമാക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍ കടയടപ്പിച്ചിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ രാത്രി 10.30-ന് കടകളടയ്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വ്യാപാരികള്‍ അംഗീകരിച്ചില്ലിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ കടയടപ്പിക്കാനെത്തിയതോടെ പ്രദേശത്ത് സംഘര്‍ഷമുണ്ടാവുകയും അഞ്ചോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച നാട്ടുകാരും ഡിവൈഎഫ്ഐയും സ്ഥലത്ത് പ്രതിഷേധിച്ചിരുന്നു. വെള്ളിയാഴ്ച ഭൂരിഭാഗം കടകളും തുറന്നിരുന്നില്ല.

Content Highlight : Restrictions on night shops for one month in Kovur; Shops close at 11 pm

dot image
To advertise here,contact us
dot image