
കണ്ണൂർ : കണ്ണൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാറെ കൈയ്യോടെ പിടികൂടി വിജിലൻസ്. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ് ആണ് വിജിലൻസിന്റെ പിടിയിലായത്.
ജോയിന്റ് കൗൺസിൽ സംസ്ഥാന സമിതി അംഗമാണ് പിടിയിലായ സുരേഷ് ചന്ദ്ര ബോസ്. ഇന്ന് രാത്രിയോടെ പടക്കകടക്ക് ലൈസൻസ് പുതുക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു തഹസിൽദാർ പിടിയിലായത്.
content highlights : Vigilance catches Tahsildar red-handed for accepting bribe to renew license of firecracker shop