
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം.
മേഘയുടെ മരണത്തിൽ ആരോപണ വിധേയനായ സഹ പ്രവർത്തകൻ സുകാന്തിനെ തനിക്ക് അറിയില്ലെന്ന് മേഘയുടെ പിതാവ് മധുസൂദനൻ റിപ്പോർട്ടറിനോട് പറഞ്ഞു. വീട്ടിൽ വരുമ്പോൾ മേഘ നല്ല ഹാപ്പി ആയിരുന്നു. മരണ ശേഷമാണ് മേഘയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചത്. അതുകണ്ടപ്പോള്‍ ഞെട്ടിയെന്നും പിതാവ് വെളിപ്പെടുത്തി.
'ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു ഞാൻ അതിൽ കണ്ടത്. അമ്പതിനായിരം രൂപയ്ക്കടുത്ത് മാസ ശമ്പളം ഉണ്ടായിരുന്ന മേഘയുടെ ബാങ്ക് അക്കൗണ്ടിൽ മരണ സമയം തുച്ഛമായ തുക ആയിരുന്നു ഉണ്ടായിരുന്നത്. സാമ്പത്തിക ഇടപാടിൽ മേഘ ചതിക്കപ്പെട്ടിട്ടുണ്ട്. ആഹാരത്തിന് പോലും മേഘയുടെ കൈവശം പണം ഇല്ലായിരുന്നു' പിതാവ് പറഞ്ഞു. മേഘയ്ക്ക് കിട്ടിയ ശമ്പളം മുഴുവൻ മേഘ സുകാന്തിന് നൽകിയത് എന്തോ ഭീഷണിയുടെ അടിസ്ഥാനത്തിലായിരിക്കാം എന്നും മേഘയുടെ പിതാവ് ആരോപിച്ചു. നിലവിൽ തനിക്ക് കിട്ടുന്ന വിവരങ്ങൾ അപ്പോൾ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്കും,ഐബിക്കും തങ്ങൾ കൈമാറുന്നുണ്ടെന്നും മേഘയുടെ പിതാവ് പറഞ്ഞു.
നിലവിൽ മേഘയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തൃപ്തനാണെന്നും പിതാവ് പറഞ്ഞു. സുകാന്തിനെ അന്വേഷണ സംഘം സമീപിച്ചിരുന്നുവെന്നും എന്നാൽ മൊഴി എടുക്കലിന് സുകാന്ത് ഇതുവരെ വന്നിട്ടില്ലെന്നും വ്യക്തമാക്കി. അന്വേഷണത്തിൽ അവനെതിരെ എന്തെങ്കിലും തെളിവ് ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കണം എന്നും മേഘയുടെ പിതാവ് ആവശ്യപ്പെട്ടു. അതേസമയം സുകാന്തിനെ അന്വേഷണത്തിന് സംഘത്തിന് മുന്നിൽ ലഭിച്ചാൽ സുകാന്തിന്റെ മൊബൈൽ ഫോൺ ഉൾപ്പടെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.
Content Highlights :I B Employ Megha's father Alleges sudhesh Misuse Her Salary