യാക്കോബായ സഭക്ക് നീതി നിഷേധിക്കപ്പെട്ടു;ഓർത്തഡോക്സ് സഭയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ശ്രേഷ്ഠ കാതോലിക്കബാവ

സമീപകാലത്ത് കേസുകളിൽ സർക്കാർ നല്ല ഇടപെടൽ നടത്തിയതിനാണ് ബാവ തന്റെ നന്ദി അറിയിച്ചത്

dot image

കൊച്ചി:. സഭാധ്യക്ഷ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ പുത്തൻകുരിശിൽ നടന്ന അനുമോദന യോഗത്തിൽ ​​നിർണായക പ്രസം​ഗം നടത്തി ബസേലിയോസ് ജോസഫ് കാതോലിക ബാവ. പള്ളിത്തർക്കം പരാമർശിച്ച് പ്രസം​ഗം തുടങ്ങിയ ബസേലിയോസ് ജോസഫ് കാതോലിക ബാവ യാക്കോബായ സഭ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും പറഞ്ഞു. വെല്ലുവിളികളിൽ തളരാതെ തന്നെ സഭ മുന്നോട്ട് പോകും.

യാക്കോബായ സഭക്ക് നീതി നിഷേധിക്കപ്പെട്ടു എന്നും ‌അദ്ദേഹം പറഞ്ഞു. ആരെല്ലാം സഭയെ ഇകഴ്‌ത്തിയാലും നിലനിർത്തുന്നത് ദൈവമാണ്. യാക്കോബായ സഭയെ തകർക്കാനാവില്ല. മലങ്കരയിൽ ശാശ്വത സമാധാനം വേണം. അതേ സമയം ബസേലിയോസ് ജോസഫ് കാതോലിക ബാവ സർക്കാരിന് തന്റെ നന്ദിയും അറിയിച്ചു. സമീപകാലത്ത് കേസുകളിൽ സർക്കാർ നല്ല ഇടപെടൽ നടത്തിയതിനാണ് ബാവ തന്റെ നന്ദി അറിയിച്ചത്.

ഓർത്തഡോക്സ് സഭ ചർച്ചയ്ക്ക് വിളിച്ചാൽ വരാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സഹോദരങ്ങളപ്പോലെ ഒരുമിച്ചിരുന്ന് സംസാരിക്കാം എന്നും ബാവ പറഞ്ഞു. സഭ കൂടുതൽ ശക്തി ആർജിക്കും. വ്യവഹാരങ്ങൾ അവസാനിപ്പിക്കാമെന്നും ഓർത്തഡോക്സ് സഭയോട് ബാവ പറഞ്ഞു.

Content highlights : Justice denied to Jacobite Church; Supreme Catholic Bishop says ready for dialogue with Orthodox Church

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us