മോഹൻലാലിന്‍റെ ഖേദ പ്രകടനം; ആലപ്പുഴ ഫാൻസ് അസോസിയേഷനിൽ പൊട്ടിത്തെറി, രാജിവെച്ച് ഭാരവാഹികൾ

ആലപ്പുഴ 'മോഹൻലാൽ ഫാൻസ് അസോസിയേഷൻ' സെക്രട്ടറി ബിനു രാജ് ആണ് രാജിവെച്ചത്

dot image

ആലപ്പുഴ: എമ്പുരാൻ സിനിമാ വിവാ​ദത്തിന് പിന്നാലെ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ ഫാൻസ് അസോസിയേഷനിൽ പൊട്ടിത്തെറി. ആലപ്പുഴ മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അടക്കമുള്ള ഭാരവാഹികൾ രാജിവെച്ചു. AKMFCWA ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനു രാജ് ആണ് രാജിവെച്ചത്. സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി ബിനു രാജ് ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അറിയിച്ചത്. രാജിയുടെ കാരണം ബിനുരാജ് വിശദീകരിക്കുന്നില്ല. രാജിവെക്കുകയാണെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവർക്ക് നന്ദിയെന്നുമാണ് ബിനുരാജ് അറിയിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാൻ തിയേറ്ററുകളിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമർശങ്ങൾ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാർ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങൾക്കകം തന്നെ പൃഥ്വിരാജും ആൻ്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയർ ചെയ്തിരുന്നു. തുടർച്ചയായ സംഘപരിവാർ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ രംഗത്തെത്തിയത്.

ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല. അതുകൊണ്ട് എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.

Content Highlights: Alappuzha Fans Association opposes Mohanlal's apology

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us