പെരുമ്പാവൂരിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ; സമീപം ലഹരി അടങ്ങിയ ഡപ്പികൾ; മരണകാരണം അമിത ലഹരി ഉപയോഗം?

മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്

dot image

കൊച്ചി: എറണാകുളം പെരുമ്പാവൂരില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എം സി റോഡിലുള്ള ക്രിസ്ത്യന്‍ പള്ളിയുടെ സണ്‍ഡേ സ്‌കൂളിലെ വാട്ടര്‍ ടാങ്കിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. ഇതര സംസ്ഥാന തൊഴിലാളിയുടേതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്.

സ്ഥലത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ പെരുമ്പാവൂര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന് സമീപത്തുനിന്ന് ലഹരി അടങ്ങിയ നിരവധി ഡപ്പികളും ലാംപും കണ്ടെത്തിയിരുന്നു. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മുന്‍പും സമാനരീതിയില്‍ പെരുമ്പാവൂരില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. പെരുമ്പാവൂര്‍ താഴം പാലത്തിന് അടിയിലായായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയുടേതായിരുന്നു ഈ മൃതദേഹം. ഇയാളും അമിത അളവില്‍ ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് വ്യക്തമാക്കിയത്.

Content Highlights- Decomposed body of man found near mc road in perumbavoor

dot image
To advertise here,contact us
dot image