'ആവിഷ്കാര സ്വാതന്ത്ര്യം ഭീഷണിയിലൂടെ ഇല്ലാതാക്കാൻ ശ്രമം',എമ്പുരാൻ ടീമിനെതിരെ സംഘടിത ആക്രമണം: എ എ റഹീം

സൈബർ ആക്രമണം ഉൾപ്പടെ ചർച്ച ചെയ്യണമെന്നും എഎ റഹീം ആവശ്യപ്പെട്ടു

dot image

ന്യൂഡൽഹി: 'എമ്പുരാൻ' സിനിമാ വിവാദങ്ങളിൽ പ്രതികരണവുമായി എഎ റഹീം എംപി. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ടുണ്ടാവുന്ന കാര്യങ്ങൾ രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം രൂപപ്പെടുത്തി എടുത്തിരിക്കുകയാണെന്ന് എംപി റിപ്പോ‍‍ർട്ടറിനോട് പറഞ്ഞു. മലയാളം സിനിമ മേഖലയിലെ തന്നെ ഏറ്റവും പ്രമുഖരായ ആളുകൾ ഭാഗമായിട്ടുള്ള ചിത്രമാണ് എമ്പുരാൻ എന്നും എന്നാൽ അവർക്ക് പോലും ഒരു ഘട്ടത്തിൽ ഭയന്ന് മാപ്പ് പറയാൻ നിർബന്ധിതരാവേണ്ട സാഹചര്യമാണെന്നും എഎ റഹീം പറഞ്ഞു.

'ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം രാജ്യത്ത് വർധിക്കുകയാണ്. മോഹൻലാലിനും പൃഥ്വിരാജിനും എതിരായ സംഘടിതമായ ആക്രമണ നടക്കുന്നു. ഭീഷണിയിലൂടെ ആവിഷ്കാര
സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. സംഭവങ്ങൾ ഭരണഘടന നൽകുന്ന അവകാശകളുടെ ലംഘനം ആണ്', എഎ റഹീം റിപ്പോർട്ടറിനോട് പറഞ്ഞു.

എമ്പുരാൻ വിവാദം പാർലമെന്‍റിൽ ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് റഹീം എംപി നോട്ടീസ് നല്‍കിയിട്ടുണ്ട്. സംവിധായകൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ നടക്കുന്ന തുടർച്ചയായ സൈബർ ആക്രമണം അടക്കം ഉൾപ്പെടുത്തി വിഷയം ചർച്ച ചെയ്യണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.

വിവാദങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ എമ്പുരാൻ റീ എഡിറ്റഡ് വേർഷൻ ഇന്നാണ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുക. ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം വീണ്ടും തീയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിൽ ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കിയിട്ടുണ്ട്. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജൻസികളുടെ ബോർഡും വെട്ടി മാറ്റിയാണ് റി എഡിറ്റിംഗ്. റീ എഡിറ്റിം​ഗ് നടത്തിയിട്ടുണ്ട് എങ്കിലും ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവർത്തകർ. സിനിമ വീണ്ടും എഡിറ്റ് ചെയ്യാം എന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ് എന്ന് മോഹൻലാൽ പറയുമ്പോഴും സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് വിയോജിപ്പുണ്ട് എന്നാണ് വിവരം. വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളി ഗോപി. അതേസമയം, റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിട്ടപ്പോൾ ചിത്രം 200 കോടി ക്ലബ്ബിലെത്തി. നാലേകാൽ ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. 48 മണിക്കൂറുകൾക്കുള്ളിൽ ചിത്രം 100 കോടി ക്ലബ്ബിലെത്തിയിരുന്നു.

Content Highlights :AA Rahim MP reacts to the movie Empuraan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us