'ഗോപാലകൃഷ്ണൻമാർക്ക് ഇനിയും സമൂഹത്തോട് മാപ്പു പറയേണ്ടി വരും'; എമ്പുരാനെ പിന്തുണച്ച് കെ കെ ശെെലജ

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ എമ്പുരാൻ ടീമിനെതിരെയും പൃഥ്വിരാജിന്‍റെ കുടുംബത്തിനെതിരെയും കടക്കുന്ന ആക്രമണങ്ങളിലും കെകെ ശെെലജ പ്രതികരിച്ചു

dot image

തിരുവനന്തപുരം: എമ്പുരാന്‍ വിവാദം കത്തിനില്‍ക്കെ ചിത്രത്തിനും അണിയറ പ്രവർത്തകർക്കും പിന്തുണയുമായി സിപിഐഎം നേതാവ് കെ കെ ശൈലജ. രാജ്യത്തെ നിശബ്ദമായി കാർന്നു തിന്നാനൊരുങ്ങുന്ന നവഫാസിസത്തെ തുറന്നു കാട്ടിയതിന് സംവിധായകൻ പൃഥ്വിരാജിനും ടീമിനും അഭിനന്ദനങ്ങൾ എന്നാണ് കെ കെ ശെെലജയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ എമ്പുരാൻ ടീമിനെതിരെയും പൃഥ്വിരാജിന്‍റെ കുടുംബത്തിനെതിരെയും കടക്കുന്ന ആക്രമണങ്ങളിലും കെകെ ശെെലജ പ്രതികരിച്ചു. മല്ലികാ സുകുമാരൻ നടത്തുന്ന ചെറുത്തുനില്‍പ്പിന് അഭിനന്ദനം എന്നായിരുന്നു ശെെലജയുടെ പ്രതികരണം.

നിർമ്മാതാവും പൃഥ്വിരാജിന്‍റെ ഭാര്യയുമായ സുപ്രിയ മേനോനെതിരായ ബിജെപി നേതാവ്

ബി ഗോപാലകൃഷ്ണന്‍റെ അധിക്ഷേപ പരാമർശത്തിനെതിരെയും കെകെ ശെെലജ രംഗത്തെത്തി.

'ഗോപാലകൃഷ്ണൻമാർക്ക് ഇനിയും സമൂഹത്തോട് മാപ്പു പറയേണ്ടി വരും' എന്ന് ശെെലജ പറഞ്ഞു. നാടിൻ്റെ മതേതരത്വവും സമാധാനവും സംരക്ഷിക്കാൻ
രാജ്യസ്നേഹികൾ ഒരുമിക്കേണ്ടത് ആവശ്യമാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സിപിഐഎം നേതാവ് പികെ ശ്രീമതിയെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മാധ്യമങ്ങളുടെ മുന്നില്‍ കഴിഞ്ഞ ദിവസമായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മാപ്പ് പറഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം-

പ്രിയപ്പെട്ട പൃഥ്വീരാജിനും ടീമിനും അഭിനന്ദനങ്ങൾ.... രാജ്യത്തെ

നിശ്ശബ്ദമായി കാർന്നു തിന്നാനൊരുങ്ങുന്ന നവഫാസിസത്തെ തുറന്നു

കാട്ടിയതിന്.

പ്രിയപ്പെട്ട മല്ലിക ചേച്ചിക്ക്( മല്ലികാ സുകുമാരൻ)

അഭിനന്ദനങ്ങൾ....

ധീരമായ ചെറുത്തു നില്പിന്

.

ഗോപാലകൃഷ്ണൻമാർക്ക്

ഇനിയും സമൂഹത്തോട് മാപ്പു

പറയേണ്ടി വരും.

നാടിൻ്റെ മതേതരത്വവും

സമാധാനവും സംരക്ഷിക്കാൻ

രാജ്യസ്നേഹികൾ ഒരുമിക്കുക

അതേസമയം വിവാദങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ എമ്പുരാൻ റീ എഡിറ്റഡ് വേർഷൻ ഇന്നാണ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുക. ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം വീണ്ടും തീയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിൽ ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കിയിട്ടുണ്ട്. വിവാദമായ വില്ലന്റെ ബജ്രംഗി എന്ന പേര് മാറ്റിയും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജൻസികളുടെ ബോർഡും വെട്ടി മാറ്റിയാണ് റി എഡിറ്റിംഗ്.

റീ എഡിറ്റിം​ഗ് നടത്തിയിട്ടുണ്ട് എങ്കിലും ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവർത്തകർ. സിനിമ വീണ്ടും എഡിറ്റ് ചെയ്യാം എന്ന തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ് എന്ന് മോഹൻലാൽ പറയുമ്പോഴും സിനിമയുടെ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് വിയോജിപ്പുണ്ട് എന്നാണ് വിവരം.

Content Highlights : kk Shailja praise empuraan Team

dot image
To advertise here,contact us
dot image