കോഴിക്കോട് മകൻ അമ്മയെ കുക്കറിൻ്റെ മൂടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു

മകന്‍ രഭിനെതിരെ ബാലുശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്

dot image

കോഴിക്കോട്: കണ്ണാടിപ്പൊയില്‍ മകൻ്റെ ആക്രമത്തില്‍ അമ്മയ്ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് കണ്ണാടിപ്പൊയില്‍ നടുക്കണ്ടി രതി(55)ക്കാണ് പരിക്കേറ്റത്. മകന്‍ രഭിനെതിരെ ബാലുശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്.

കുക്കറിന്റെ മൂടി കൊണ്ട് അടിച്ചാണ് മകൻ അമ്മയെ പരിക്കേൽപ്പിച്ചതെന്നാണ് പരാതി. ഭർത്താവിനും മകൻറെ ഭാര്യക്കും ആക്രമണത്തിൽ പങ്കുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. പരിക്ക് ഏറ്റ രതിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്വത്ത് തർക്കമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Content Highlights- Kozhikode: Son injures mother by hitting her with cooker lid

dot image
To advertise here,contact us
dot image