
ആലുപ്പുഴ: ആലപ്പുഴയിൽ മണപ്പുറം ഫിനാൻസ് കമ്പനി ഇറക്കി വിട്ടതിനെ തുടർന്ന് വൃദ്ധ ദമ്പതികളും കുടുംബവും പെരുവഴിയില്‍. കഴിഞ്ഞ ഒരാഴ്ചയായി വീടിന് പുറത്താണ് കുടുംബം ജീവിതം തള്ളി നീക്കുന്നത്. 2021ലാണ് മണപ്പുറം ഫിനാൻസിൽ നിന്ന് വീട് നിർമ്മാണത്തിന് വേണ്ടി ഇവർ ലോണെടുത്തിരുന്നത്. മറ്റ് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ കടന്ന് കൂടിയതോടെ 11 മാസത്തെ ലോൺ അടവ് മുടങ്ങുകയും പലിശയടക്കം ഇവർക്ക് തിരിച്ചടയ്ക്കാൻ സാധിക്കാതെ വരികയുമായിരുന്നു.
അതേസമയം ജപ്തി നടപടി നേരിട്ട കുടുംബത്തിന്റെ അവസ്ഥ വളരെ ദൗർഭാഗ്യകാരമാണെന്നും ജപ്തി നടപടിയിൽ ബാങ്കുമായി സംസാരിക്കാമെന്നും സാധ്യമായ കാര്യങ്ങൾ ചെയ്യാമെന്നും പ്രദേശത്തെ വാർഡ് മെമ്പർ രജനി റിപ്പോർട്ടറിനോട് പറഞ്ഞു.
Content Highlights: Manappuram Finance Company evicted in Alappuzha family