
പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയിൽ പതിനാല് വയസ്സുകാരി നദിയിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് അഴൂർ സ്വദേശി ആവണി പുഴയിൽ ചാടി മരിച്ചത്.
ആവണി മാതാപിതാക്കളോടും സഹോദരനോടും ഒപ്പം ഉത്സവം കാണാൻ എത്തുകയും അവിടെ വെച്ച് അയൽവാസിയായ ശരത് ആവണിയുടെ പിതാവുമായും സഹോദരനുമായും അടിപിടി നടത്തുകയായിരുന്നു.
ഇത് കണ്ട മനോവിഷമത്തിൽ ആവണി പാലത്തിൽ നിന്നും നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ശരത് മകളെ ശല്യം ചെയ്തിരുന്നുവെന്നും ഈ കാര്യം വാർഡ് മെമ്പറോട് പറഞ്ഞിരുന്നുവെന്നും ആവണിയുടെ പിതാവ് പ്രകാശ് പറഞ്ഞു.
Content Highlights: neighbor took custody over 14 year old death in pathanamthitta