'എന്ത് തരം ഭാഷയാണിത്', സൂരജ് പാലക്കാരന് സുപ്രീംകോടതിയുടെ വിമർശനം

യൂട്യൂബില്‍ സൂരജ് പാലാക്കാരന്‍ ഉപയോഗിക്കുന്ന ഭാഷയെ സുപ്രീംകോടതി വിമര്‍ശിച്ചു

dot image

ന്യൂഡൽഹി: യൂ ട്യൂബര്‍ സൂരജ് പാലക്കാരനെതിരായ പോക്‌സോ കേസിലെ നടപടികള്‍ സുപ്രീം കോടത സ്റ്റേ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനായിരുന്നു കേസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൂരജ് പാലാക്കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടിയുണ്ടായത്.

അതേ സമയം, യൂട്യൂബില്‍ സൂരജ് പാലാക്കാരന്‍ ഉപയോഗിക്കുന്ന ഭാഷയെ സുപ്രീം കോടതി വിമര്‍ശിച്ചു. എന്ത് തരം ഭാഷയാണ് ഉപയോഗിക്കുന്നതെന്ന് കോടതി ചോദ്യം ഉയർത്തി. ജസ്റ്റിസ് മാരായ സൂര്യകാന്ത്, എന്‍കെ സിങ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ചോദ്യം ഉയർത്തിയത്.

Content Highlights- Supreme Court stays POCSO case proceedings against Suraj Palakkaran

dot image
To advertise here,contact us
dot image