
ആലപ്പുഴ: ആലപ്പുഴയിൽ ജപ്തി നടപടിയെ തുടർന്ന് പെരുവഴിയിലായ കുടുംബത്തിന് സഹായവുമായി സ്വകാര്യ കമ്പനി രംഗത്ത്. തൃശ്ശൂർ ആസ്ഥാനമായുള്ള അദർസ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡാണ് സഹായം അറിയിച്ചത്.
ബാധ്യത തീർത്തു നൽകാമെന്ന് കമ്പനി എംഡി കുടുംബത്തെ അറിയിച്ചിട്ടുണ്ട്. റിപ്പോർട്ടർ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കമ്പനി എംഡി കുടുംബത്തിന് സഹായം അറിയിച്ചത്.
ജപ്തി നടപടി നേരിട്ട ഈ കുടുംബം കഴിഞ്ഞ ഒരാഴ്ചയായി ജീവിതം തള്ളി നീക്കുന്നത് വീടിന് പുറത്തായിരുന്നു. 2021ലാണ് മണപ്പുറം ഫിനാൻസിൽ നിന്ന് ഇവർ വീട് നിർമ്മാണത്തിന് വേണ്ടി ലോണെടുത്തിരുന്നത്. മറ്റ് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ കടന്ന് കൂടിയതോടെ 11 മാസത്തെ ലോൺ അടവ് മുടങ്ങുകയും പലിശയടക്കം ഇവർക്ക് തിരിച്ചടയ്ക്കാൻ സാധിക്കാതെ വരികയുമായിരുന്നു.
Content Highlights:reporter impact: Family stranded in Alappuzha after foreclosure; Private company offers help