
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായകമായ പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കൈവശം ഉണ്ടെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനി. മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് പറയില്ല. പറയാന്‍ പറ്റാത്ത രഹസ്യമാണ്. ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പം ആണെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടി വി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ആര്‍ റോഷിപാല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് പള്‍സര്‍ സുനിയുടെ തുറന്നുപറച്ചില്‍.
അഭിഭാഷകയ്ക്ക് കൈമാറിയത് പീഡന ദൃശ്യങ്ങളുടെ പകര്‍പ്പ് ആണെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി. 'പ്രധാന തെളിവായ പീഡനദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത് കുരുക്കായി. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്ക് നല്‍കി. പീഡനദൃശ്യങ്ങളുടെ പകര്‍പ്പാണ് അഭിഭാഷകയ്ക്ക് നല്‍കിയത്. മെമ്മറി കാര്‍ഡ് അഭിഭാഷകയാണ് കോടതിയ്ക്ക് കൈമാറിയത്. മെമ്മറി കാര്‍ഡ് പൊലീസിന് കിട്ടിയില്ലെങ്കില്‍ ഇത്രനാള്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നു', പള്‍സര്‍ സുനി പറയുന്നു.
'ആ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് പറയില്ല. മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചത് പറയാന്‍ പറ്റാത്ത രഹസ്യം. ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പം. പാസ്‌പോര്‍ട്ടും കാര്യങ്ങളും അഭിഭാഷക കോടതിയില്‍ ഹാജരാക്കി. ദൃശ്യങ്ങളുടെ പകര്‍പ്പ് നഷ്ടമാകേണ്ടെന്ന് കരുതിയാണ് അഭിഭാഷകയ്ക്ക് നല്‍കിയത്. മെമ്മറി കാര്‍ഡ് കോടതിയില്‍ ഹാജരാക്കുമെന്ന് പ്രതീക്ഷിച്ചില്ല', പള്‍സര്‍ സുനി വെളിപ്പെടുത്തി.
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ നടന്‍ ദിലീപിന്റെ കുടുംബം തകര്‍ത്തതിന്റെ വൈരാഗ്യമെന്നാണ് പള്‍സര്‍ സുനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും അതിക്രമം നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറയുന്നു.
Content Highlights: actress case mobile phone that captured the footage is in hand said pulsar suni