മുനമ്പത്ത് പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം; കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം

ബിജെപിക്ക് അനുകൂലമായും ഇവർ മുദ്രാവാക്യം മുഴക്കി

dot image

കൊച്ചി: ലോക്‌സഭയില്‍ വഖഫ് ബില്ലിന്മേല്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മുനമ്പം സമരപന്തലില്‍ ആഹ്ലാദ പ്രകടനം. കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച്, സമരം നടത്തുന്നവർ നിരത്തില്‍ ഇറങ്ങുകയും പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു. ബിജെപിക്ക് അനുകൂലമായും ഇവർ മുദ്രാവാക്യം മുഴക്കി.

സമരപന്തലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പ്രദേശം ചുറ്റി സമരപന്തലില്‍ തന്നെ അവസാനിച്ചു.

ബിജെപി സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് സമരത്തിന്റെ ഭാഗമായവരില്‍ ഒരാള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും നന്ദി പറയുന്നു. തങ്ങളെ ചതിക്കാന്‍ നോക്കിയവര്‍ക്ക് തിരിച്ചടിയാണ് ലോക്‌സഭയിലെ നടപടികള്‍. വഖഫ് ബോര്‍ഡ് ഇനിയും പഠിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. തങ്ങള്‍ക്ക് ആകെയുണ്ടായിരുന്ന പ്രതീക്ഷ കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി ബില്ലായിരുന്നു. ഡല്‍ഹിയില്‍ നിന്ന് തിരിച്ചുവരുന്ന എംപിമാര്‍ക്കായി ഒരു സാധനം കരുതിവെച്ചിട്ടുണ്ട്. രാഷ്ട്രീയമായി പ്രതികരിച്ചിരിക്കും. ഹൈബി ഈഡന്‍ അടക്കമുള്ള എംപിമാര്‍ തങ്ങള്‍ക്ക് എതിരായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണിത്. മുനമ്പം വിജയിച്ചു എന്നു പറഞ്ഞാല്‍ ഇന്ത്യ വിജയിച്ചു എന്നാണെന്നും മുനമ്പംകാര്‍ പറയുന്നു.

Content Highlights- Munambam protesters support to central government over waqf bill

dot image
To advertise here,contact us
dot image