
കണ്ണൂർ: പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലി(23)നെതിരെയാണ്
വീണ്ടും കേസെടുത്തിരിക്കുന്നത്. അതിജീവിതയായ 12കാരിയുടെ സഹോദരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പീഡനത്തിരയായ വിവരം കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി നിർബന്ധിച്ച് പീഡനത്തിരയാക്കിയെന്ന് 15കാരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സ്നേഹ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെ ബാഗിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ നിന്ന് സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടെത്തിയ അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം പൊലീസിനെ അറിയിക്കുകയും യുവതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്ന് പറഞ്ഞത്.
സ്നേഹയുടെ പേരിൽ ഇതിന് മുൻപും പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം കെ മുരളീധരനെ ആക്രമിച്ച കേസിലും യുവതിക്കെതിരെ കേസുണ്ട്.
Content Highlights: Again POCSO Complaint Registered Against Sneha Merlin, Who Remanded For POCSO Case