വഖഫ് ബിൽ സാമൂഹിക നീതിയുടെ വിഷയം, അവഗണന തുടർന്നാൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; ബിഷപ് ജോസഫ് പാംപ്ലാനി

'സഭയ്ക്ക് വസ്തുതകളെ മനസ്സിലാക്കാൻ അറിയാം'

dot image

കോഴിക്കോട്: വഖഫ് ബിൽ വർഗീയമല്ല, സാമൂഹിക നീതിയുടെ വിഷയമാണെന്ന് തലശേരി അതിരൂപത ബിഷപ്പ് ജോസഫ് പാംപ്ലാനി. ലക്ഷ്യം നേടാതെ പിന്നോട്ടില്ലെന്നും വഖഫ് ബില്ലിനെ അനുകൂലിക്കണമെന്ന് എംപിമാരോട് സഭ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.സഭയുടെ നിലപാടിനെ വർഗീയമായി ചിത്രികരിച്ചു. സഭയ്ക്ക് വസ്തുതകളെ മനസ്സിലാക്കാൻ അറിയാം. രാഷ്ട്രീയ മുതലെടുപ്പിനായി വിനിയോഗിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൈസ്തവർ വഖഫിൻ്റെ പേരിൽ മാത്രമല്ല മറ്റ് പല വിഷയങ്ങളിലും അവഗണിക്കപ്പെടുകയാണ്. ജബൽപുരിൽ അടിയേറ്റത് വൈദികൻ ജോർജിൻ്റെ മുഖത്ത് മാത്രമല്ല, മതേതരത്തിൻ്റെ തിരുമുഖത്തുകൂടിയാണ്.കയ്യടിച്ചത് സംരക്ഷിക്കേണ്ട പൊലീസാണ്. അവഗണന തുടർന്നാൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും പാംപ്ലാനി വ്യക്തമാക്കി. അവഗണന തുടർന്നാൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. സഭക്ക് അതിന് കഴിയില്ലെന്ന് കരുതരുത്. പള്ളിയിൽ അച്ചന്മാരും മെത്രാന്മാരും പറഞ്ഞാൽ ആരും കേൾക്കില്ല എന്ന് കരുതരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Content Highlights: Bishop Joseph Pamplani says Waqf Bill is a matter of social justice

dot image
To advertise here,contact us
dot image