
കോഴിക്കോട്: ജോൺ ബ്രിട്ടാസ് എംപിക്കെതിരായ വധഭീഷണിയിൽ ബിജെപി പ്രവർത്തകനെതിരെ കേസ്. കോഴിക്കോട് അഴിയൂർ സ്വദേശി സജിത്തിനെതിരെയാണ് കേസെടുത്തത്. ചോമ്പാല പൊലീസാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയാണ് ഇയാൾ ജോൺ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്.
വഖഫ് ഭേദഗതി ബില്ലിൻ മേൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ സിപിഐഎം എം പി ജോൺ ബ്രിട്ടാസ് ആഞ്ഞടിച്ചിരുന്നു. പിന്നാലെയാണ് വധഭീഷണി എത്തിയത്. വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരൺ റിജിജുവിന് 'എബിസിഡി' അറിയില്ലെന്നായിരുന്നു ജോൺ ബ്രിട്ടാസ് പറഞ്ഞത്. വഖഫ് ബോർഡിൽ നിന്നും മുസ്ലീങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബ്രിട്ടാസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ പേരിൽ ബിജെപി മുതലകണ്ണീർ ഒഴുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
Content Highlights: Case filed against BJP worker for death threat against Brittas MP