'ഒരു മനുഷ്യനെയും കുടുംബത്തെയും നശിപ്പിക്കാൻ എന്ത് നെറികെട്ട സമീപനവും സ്വീകരിക്കാമെന്നാണ്'; വിമർശിച്ച് എകെ ബാലൻ

''സുപ്രീംകോടതി പരിഗണിക്കുമ്പോൾ ആ കേസ് ഉള്ളി തൊലിച്ചതുപോലെ ആകും'

dot image

മധുര: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ ടിയെ എസ്എഫ്ഐഒ പ്രതിചേര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍. കുറച്ച് ദിവസം കഴിയുമ്പോള്‍ എല്ലാ വസ്തുതകളും നിങ്ങള്‍ക്ക് ബോധ്യപ്പെടുമെന്ന് എ കെ ബാലന്‍ പറഞ്ഞു. ഒരു മനുഷ്യനെയും കുടുംബത്തെയും നശിപ്പിക്കുന്നതിന് വേണ്ടി എന്ത് നെറികെട്ട സമീപനവും സ്വീകരിക്കാം എന്നാണ്. അതിന്റെ ആദ്യത്തെ തെളിവാണ് ലാവ്‌ലിന്‍ കേസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'സുപ്രീംകോടതി പരിഗണിക്കുമ്പോൾ ആ കേസ് ഉള്ളി തൊലിച്ചതുപോലെ ആകും. പിണറായി വിജയന്റെ ഇമേജ് കൂട്ടുകയേയുള്ളൂ. ഒരാളെയും ഇത്തരത്തില്‍ വേട്ടയാടാന്‍ പാടില്ല', എ കെ ബാലന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വീണയെ പ്രതി ചേർത്തതിന് പിന്നാലെയും പ്രതികരണവുമായി എ കെ ബാലൻ രംഗത്തെത്തിയിരുന്നു. കേസിൽ പെടാൻ പോകുന്നത് പിണറായി വിജയനോ വീണയോ അല്ലെന്നും മറ്റ് ചിലരാണെന്നും എ കെ ബാലൻ പറഞ്ഞിരുന്നു.

കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നായിരുന്നു പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എസ്എഫ്‌ഐഒ പ്രതി ചേര്‍ത്ത സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചിരുന്നു. കേസ് ഡല്‍ഹി ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വിധി പറയേണ്ട ഘട്ടത്തിലാണ് ജഡ്ജിയെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. അതിനിടയില്‍ ഇങ്ങനെയൊരു നാടകം നടന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

മറ്റ് നേതാക്കളില്‍ നിന്ന് ഭിന്ന നിലപാടായിരുന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം സ്വീകരിച്ചത്. ആര്‍ക്കെതിരെയാണോ കേസ് അവര്‍ നിയമപരമായി നേരിടണമെന്ന നിലപാടാണ് മുഹമ്മദ് സലിം സ്വീകരിച്ചത്. പാര്‍ട്ടി പാര്‍ട്ടിയുടെ രീതിയില്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: CPIM Leader A K Balan supports Pinarayi Vijayan and Veena in SFIO Case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us