മെഡിസെപ്പിൻ്റെ ക്രൂരത തുറന്നു കാട്ടി; മരണ സർട്ടിഫിക്കറ്റ് വീട്ടിലെത്തിച്ച് മെഡിക്കൽ കോളേജ് ജീവനക്കാർ

മെഡിസെപ് ആനുകൂല്യം ഉണ്ടായിരുന്ന രോഗിക്ക് ആനുകൂല്യം നല്‍കാത്ത വാര്‍ത്ത റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു

dot image

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ മരണസര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തിച്ച് നല്‍കി ജീവനക്കാര്‍. മെഡിക്കല്‍ കോളേജ് ജീവനക്കാരാണ് സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തിച്ചത്. മെഡിസെപ് ആനുകൂല്യം ഉണ്ടായിരുന്ന രോഗിക്ക് ആനുകൂല്യം നല്‍കാത്ത വാര്‍ത്ത റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് നടപടി.

നഴ്‌സിങ് സൂപ്രണ്ടായിരുന്ന രത്‌നമ്മയുടെ മരണമാണ് വിവാദമായിരിക്കുന്നത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമായിരുന്നു രത്നമ്മ മരിച്ചത്. എന്നാൽ രത്‌നമ്മയുടെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് പറഞ്ഞ് കുടുംബാംഗങ്ങളെ ജീവനക്കാര്‍ മടക്കി അയച്ചു. മൃതദേഹം വിട്ടുകൊടുക്കുമ്പോള്‍ മെഡിസെപ് ഇന്‍ഷുറന്‍സുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീര്‍പ്പാക്കാനുള്ള ചുമതല ജീവനക്കാർക്കുണ്ട്. എന്നാല്‍ അത് ചെയ്തില്ലെന്ന് മാത്രമല്ല, മരണം സംഭവിച്ച് ഒരാഴ്ചയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് രത്‌നമ്മയുടെ കുടുംബത്തെ വിളിപ്പിച്ച് മരണ സര്‍ട്ടിഫിക്കറ്റ് നൽകില്ലെന്ന് പറയുകയും ചെയ്തു. കുടുംബത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായും ജീവനക്കാര്‍ കുടുംബത്തോട് പറഞ്ഞു. മെഡിസെപ്പിന്റെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും അടക്കുന്നതില്‍ വീഴ്ച പറ്റിയാല്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും ജീവനക്കാര്‍ പറഞ്ഞിരുന്നു.

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മെഡിക്കല്‍ കോളേജ് നിലപാട് മാറ്റുകയായിരുന്നു. മെഡിസെപ്പ് ക്ലോസ് ചെയ്യേണ്ട ഉത്തരവാദിത്തം ജീവനക്കാരുടേതാണെന്ന് പറയുന്ന ഉത്തരവും റിപ്പോര്‍ട്ടറിന് ലഭിച്ചു. 49 പേര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും ഉത്തരവില്‍ പറയുന്നു.

Content Highlights: Medical college staff delivering death certificates to home after Reporter News

dot image
To advertise here,contact us
dot image