മലപ്പുറം നിലമ്പൂരിൽ വനത്തിനുള്ളിൽ മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനങ്ങളിലായാണ് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്

dot image

ലപ്പുറം: മലപ്പുറം നിലമ്പൂരിൽ വനത്തിനുള്ളിൽ മൂന്നിടങ്ങളിലായി മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കരുളായി, മരുത, കാരക്കോട് പുത്തരിപ്പാടം വനങ്ങളിലായാണ് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

മരുതയിൽ 20 വയസ് പ്രായമുള്ള പിടിയാനയേയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പുത്തരിപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ 10 വയസുള്ള കുട്ടിക്കൊമ്പനെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കരുളായി എഴുത്തുകൽ ഭാഗത്ത് ആറ് മാസം പ്രായമുള്ള കുട്ടിക്കൊമ്പനേയും ചരിഞ്ഞ നിലയിൽ കണ്ടെത്തി. സ്ഥലത്ത് പൊലീസും വനംവകുപ്പ് അധികൃതരുമെത്തി പരിശോധന നടത്തി.

Content Highlights-Three wild elephants were found lying down in three places inside the forest in Nilambur, Malappuram.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us