സമത്വത്തിനും സാമൂഹ്യനീതിക്കുമായി സിപിഐഎം നടത്തുന്ന പോരാട്ടങ്ങൾക്ക് പാർട്ടി കോൺഗ്രസ് കരുത്തുപകരും: മുഖ്യമന്ത്രി

എല്ലാ വിഭാഗം ജനങ്ങളേയും ചേർത്തു നിർത്തി സമത്വത്തിനും സാമൂഹ്യനീതിക്കുമായി സിപിഐഎം നടത്തുന്ന പോരാട്ടങ്ങൾക്ക് പാർട്ടി കോൺഗ്രസ് കരുത്തു പകരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

dot image

കൊച്ചി: രാജ്യം നിലവിൽ നേരിടുന്ന പ്രതിസന്ധികളെ ആഴത്തിൽ വിലയിരുത്താനും പുതിയ ദിശാബോധം സമ്മാനിക്കാനും പാർട്ടി കോൺഗ്രസിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വിഭാഗം ജനങ്ങളേയും ചേർത്തു നിർത്തി സമത്വത്തിനും സാമൂഹ്യനീതിക്കുമായി സിപിഐഎം നടത്തുന്ന പോരാട്ടങ്ങൾക്ക് പാർട്ടി കോൺഗ്രസ് കരുത്തു പകരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സിപിഐഎം ജനറൽ സെക്രട്ടറിയായി സഖാവ് എംഎ ബേബിയെ മധുരയിൽ ചേർന്ന ഇരുപത്തിനാലാം പാർടി കോൺഗ്രസ് തെരഞ്ഞടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ കേന്ദ്ര കമ്മിറ്റി 18 അംഗ പൊളിറ്റ്ബ്യൂറോയേയും തെരഞ്ഞെടുത്തു. രാജ്യം നിലവിൽ നേരിടുന്ന പ്രതിസന്ധികളെ ആഴത്തിൽ വിലയിരുത്താനും പുതിയ ദിശാബോധം സമ്മാനിക്കാനും പാർടി കോൺഗ്രസിനു സാധിച്ചു. എല്ലാ വിഭാഗം ജനങ്ങളേയും ചേർത്തു നിർത്തി സമത്വത്തിനും സാമൂഹ്യനീതിക്കുമായി സിപിഐഎം നടത്തുന്ന പോരാട്ടങ്ങൾക്ക് പാർടി കോൺഗ്രസ് കരുത്തു പകരും. സഖാക്കളെ, ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടു പോകാം. അഭിവാദ്യങ്ങൾ!

Content Highlights: pinarayi vijayan on cpim party congress

dot image
To advertise here,contact us
dot image