മുനമ്പം നിവാസികളെ സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍

മുനമ്പം കമ്മീഷന്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങുമെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍

dot image

കൊച്ചി: മുനമ്പം കമ്മീഷന്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങുമെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. മുനമ്പം നിവാസികളെ സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ഇനി തടസമില്ല. ഹിയറിങ് കഴിഞ്ഞിരുന്നു. ഇനി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയാല്‍ മതി. മെയ് 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി നടപടിക്ക് പിന്നാലെയായിരുന്നു പ്രതികരണം.

സര്‍ക്കാര്‍ അപ്പീലിലായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന് വെള്ളിയാഴ്ച നടന്ന വാദത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇടക്കാല ഉത്തരവിലൂടെയാണ് ഡിവിഷന്‍ ബെഞ്ച് ഈ ആവശ്യത്തെ അംഗീകരിച്ചത്.

കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായകരമാണ് ഹൈക്കോടതി വിധിയെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ഭൂമി വഖഫ് ഭൂമിയാണെന്ന് പരാമര്‍ശിക്കപ്പെട്ടു. മുനമ്പം നിവാസികളെ കുടിയിറക്കില്ല എന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. കമ്മീഷന്റെ പ്രവര്‍ത്തനം അതിവേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കരുതുന്നു. അതിവേഗത്തില്‍ തന്നെ കമ്മീഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കും. കമ്മിഷന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാണ് നിര്‍ദേശം. കമ്മീഷനെ നിയോഗിച്ചില്ലെങ്കില്‍ പിന്നെങ്ങനെ വിഷയം പരിഹരിക്കുമായിരുന്നു. കമ്മീഷന്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്തായിരുന്നു പരിഹാരം എന്ന് സമര സമിതിയോട് തന്നെ ചോദിക്കണമെന്നും പി രാജാവ് പ്രതികരിച്ചു.

Content Highlights: Justice CN Ramachandran Nair's Response After High Court Verdict

dot image
To advertise here,contact us
dot image