ഐഎൻടിയുസിയെ സർക്കാർ വിലാസം സംഘടനയാക്കാൻ അനുവദിക്കില്ല: കെ മുരളീധരൻ

'ആശാ സമരത്തിൽ ഓണറേറിയം വർധിപ്പിക്കാൻ സർക്കാരിന് കഴിയും '

dot image

തിരുവനന്തപുരം: ആശാ സമരത്തിൽ ഓണറേറിയം വർധിപ്പിക്കാൻ സർക്കാരിന് കഴിയുമെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ഇതിന് കേന്ദ്രത്തിന്റെ അനുമതി വേണ്ടെന്നും, സമരം പൊളിക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ആശാ സമരത്തിനെതിരായ ഐഎൻടിയുസി നിലപാടിൽ കോൺഗ്രസ് തീരുമാനമെടുത്താൽ അതിനു മേലെ പറയാനുള്ള അധികാരം ഒരു പോഷക സംഘടനയ്ക്കും നൽകിയിട്ടില്ലെന്നും അ​ദ്ദേഹം കൂട്ടിചേർത്തു.

കോൺഗ്രസ് അധ്യക്ഷൻ നിലപാടെടുത്താൽ അതാണ് പാർട്ടി നിലപാട്. ആശാ സമരത്തിൽ പ്രതിപക്ഷ നേതാവും, വർക്കിംഗ് കമ്മിറ്റി അംഗങ്ങളും അടക്കമുള്ള നേതാക്കൾ സമരപ്പന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഐഎൻടിയുസിയെ സർക്കാർ വിലാസം സംഘടനയാക്കാൻ അനുവദിക്കില്ലെന്നും അതിൻ്റെ ഭാഗമായാണ് കെപിസിസി അധ്യക്ഷൻ താക്കീത് നൽകിയത് എന്നും കെ മുരളീധരൻ വ്യക്തമാക്കി. സിപിഐഎം സമര പാരമ്പര്യം തന്നെ മറന്നു പോയെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതേസമയം ആശാ പ്രവർത്തകരുമായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്ന് ചർച്ച നടത്തും. ഇന്ന് മൂന്നുമണിക്കാണ് ചർച്ച. വീണ ജോർജുമായി നടത്തിയ മൂന്നു ചർച്ചയും പരാജയപ്പെട്ടിരുന്നുവെന്നും മന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ആശാ പ്രവർത്തകരും പറഞ്ഞു.

Content Highlight : K Muraleedharan responds to Asha strike

dot image
To advertise here,contact us
dot image