ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ച ബെന്നി പെരുവന്താനം മുനമ്പം സമര പന്തലിൽ

പല യുഡിഎഫ് എംപിമാർക്കും ബില്ലിനെ പിന്തുണക്കണം എന്നുണ്ടായിരുന്നുവെന്നും ബെന്നി പെരുവന്താനം പറഞ്ഞു.

dot image

കൊച്ചി: വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഇടുക്കി ഡിസിസി സെക്രട്ടറി സ്ഥാനം രാജി വെച്ച ബെന്നി പെരുവന്താനം മുനമ്പം സമര പന്തലിൽ. ക്രിസ്ത്യൻ സമുദായത്തെ കോൺഗ്രസ്സും സിപിഐഎംമ്മും വഞ്ചിക്കുകയാണെന്ന് ബെന്നി പെരുവന്താനം പറഞ്ഞു. പല യുഡിഎഫ് എംപിമാർക്കും ബില്ലിനെ പിന്തുണക്കണം എന്നുണ്ടായിരുന്നുവെന്നും കൂടുതൽ കോൺഗ്രസ് നേതാക്കൾ ഉടൻ രാജി വെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യുഡിഎഫിന് തദ്ദേശ തിരഞ്ഞെടുപ്പിൽ 400 പഞ്ചായത്തുകൾ പോലും കിട്ടില്ലയെന്നും നിയമസഭയിൽ യുഡിഎഫ് ഇനി തിരിച്ചു വരില്ലയെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ ബിജെപിയ്ക്ക് വലിയ നേട്ടമുണ്ടാക്കുമെന്നും അടുത്ത തിരഞ്ഞെടുപ്പിൽ പീരുമേട് അടക്കം 15 ഓളം സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് പാർട്ടിയിൽ ചേരണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലയെന്നും അദ്ദേഹം പ്രതികരിച്ചു.

വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസമാണ് ബെന്നി പെരുവന്താനം പാർട്ടിയിൽനിന്നും രാജിവെച്ചത്. ഏതാനും നാളുകളായി കോൺഗ്രസ് പിൻതുടരുന്നത് ക്രിസ്ത്യൻവിരുദ്ധ നിലപാടാണ്. വഖഫ് വിഷയത്തിൽ കോൺഗ്രസ് കൃത്യമായ നിലപാട് പറയുന്നില്ല. കോൺഗ്രസ് എംപിമാർക്ക് കേരളത്തിലും കേന്ദ്രത്തിലും രണ്ട് നിലപാടാണ്. വഖഫ് ബില്ലിനെ കോൺഗ്രസ് എതിർക്കാൻ പാടില്ല. ലോക്‌സഭയിൽ സംസാരിക്കാതിരുന്ന രാഹുൽ ഗാന്ധിയുടെയും ബില്ല് പരിഗണിച്ചപ്പോൾ സഭയിൽ എത്താതിരുന്ന പ്രിയങ്ക ഗാന്ധിയുടെയും നിലപാട് പ്രതിഷേധാർഹമാണെന്നും ബെന്നി പറഞ്ഞിരുന്നു.

Content Highlight : Benny Peruvanthanam resigned from the post of Idukki DCC General Secretary at Munambam Samara Pandal

dot image
To advertise here,contact us
dot image