
പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ട വല്യയന്തിയിൽ വൃദ്ധദമ്പതികൾ ജീവനൊടുക്കി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
68 വയസ്സുള്ള അപ്പു, 60 വയസ്സുള്ള ഭാര്യ രാജമ്മ എന്നിവരാണ് മരിച്ചത്. മകന്റെ ഒപ്പം വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. സാമ്പത്തിക ബുദ്ധിമുട്ടുകളും മകന്റെ ചില അസുഖങ്ങളും വൃദ്ധ ദമ്പതികളെ അലട്ടിയിരുന്നു എന്നാണ് ഇവരുടെ ആത്മഹത്യക്ക് കാരണം എന്നാണ് പുറത്ത് വരുന്ന വിവരം.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
പത്തനംതിട്ട പോലീസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്.
Content Highlight :Elderly couple commits suicide in Pathanamthitta