സുമിയെ കൊലപ്പെടുത്തിയത് തന്നെ; ഭര്‍ത്താവ് അറസ്റ്റിൽ

ഇന്നലെ പുലർച്ചെയാണ് സുമി മരിച്ചത്

dot image

ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിലെ സ്ത്രീയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ. കടക്കരപ്പള്ളിയിൽ സ്വദേശി സുമിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെയായിരുന്നു.

ഇന്നലെ പുലർച്ചെയാണ് സുമി മരിച്ചത്.ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് നടന്ന പോസ്റ്റ്‌മോർട്ടത്തിൽ സുമിയുടെ കഴുത്തിലെ ചില പാടുകൾ ഡോക്ടർമാർക്ക് ചില സംശയങ്ങൾ ഉയർത്തുകയായിരുന്നു.

ഇതോടെ സുമിയുടെ മരണം കൊലപാതകമാണോയെന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് പട്ടണക്കാട് പൊലീസ് ഹരിദാസിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൊലപാതകം എന്ന നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. സുമിയുടെ സംസ്കാരം ഇന്നലെ വൈകിട്ട് കഴിഞ്ഞിരുന്നു.

Content Highlight :Sumi's husband arrested for murder

dot image
To advertise here,contact us
dot image