ദീർഘദൂര യാത്രയ്ക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ബുക്ക്‌ ചെയ്തവർക്ക് സാധാരണ ബസ്; പ്രതിഷേധവുമായി യാത്രക്കാർ

തൃശ്ശൂരിലേക്കുള്ള യാത്രാ മധ്യേ കൊല്ലത്ത് ഇറങ്ങിയാണ് യാത്രക്കാർ പ്രതിഷേധം അറിയിച്ചത്

dot image

കൊല്ലം: ദീർഘദൂര യാത്രയ്ക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ബുക്ക്‌ ചെയ്തവർക്ക് സാധാരണ ബസ് അനുവദിച്ചതായി പരാതി. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് ബസ് ബുക്ക്‌ ചെയ്തവർക്കാണ് സാധാരണ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യേണ്ടി വന്നത്. 93 വയസായ അമ്മയും നാളെ ഡാൻസ് പെർഫോമൻസ് ഉള്ള മകളും ഉൾപ്പടെയുള്ള യാത്രകാർ ബസിൽ ഉണ്ട്. ഇവർക്ക് ഈ ബസിലെ യാത്ര ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും പരാതി ഉയരുന്നുണ്ട്. തൃശ്ശൂരിലേക്കുള്ള യാത്രാ മധ്യേ കൊല്ലത്ത് ഇറങ്ങിയാണ് യാത്രക്കാർ പ്രതിഷേധം അറിയിച്ചത്.

Content Highlights- Passengers protest as regular buses will be provided to those who booked KSRTC Swift buses for long-distance journeys

dot image
To advertise here,contact us
dot image