
കോട്ടയം: എരുമേലിയില് വീടിന് തീപിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഭര്ത്താവിനും മക്കള്ക്കും ഗുരുതരമായി പരിക്കേറ്റു. കനകപ്പലം ശ്രീനിപുരം കോളനിക്ക് സമീപം പുത്തന്പുരക്കല് വീട്ടില് സീതമ്മ(50)യാണ് മരിച്ചത്. തീപിടിത്തത്തില് ഭര്ത്താവ് സത്യപാലന് (53), മകള് അഞ്ജലി (26), മകന് ഉണ്ണിക്കുട്ടന് (22) എന്നിവര്ക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. തീ ആളിപ്പടരുന്നതുകണ്ട് നാട്ടുകാര് ഓടിക്കൂടി. ഇവരാണ് തീയണച്ച് സീതമ്മയേയും സത്യപാലനേയും മക്കളേയും പുറത്തെടുത്തത്. ഉടന് തന്നെ ഇവരെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും സീതമ്മ മരിച്ചു. സത്യാപാലനേയും മക്കളേയും കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തീ എങ്ങനെ പടര്ന്നുപിടിച്ചു എന്ന കാര്യത്തില് വ്യക്തത വന്നിട്ടില്ല. കുടുംബാംഗങ്ങള് തമ്മില് കലഹമുണ്ടായിരുന്നതായാണ് വിവരം.
Content Highlights- Woman burned to death in Kottayam