ഫിലിപ്പോസ് മാർ ക്രിസോസ്റ്റം പുരസ്‌കാരം എം എ. ബേബിക്ക്

50,000 രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപ്പനചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം

dot image

പത്തനംതിട്ട : ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ സ്മരണാർഥം പത്മഭൂഷൺ ക്രിസോസ്റ്റം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം എം.എ. ബേബിക്ക്. 50,000 രൂപയും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകൽപ്പനചെയ്ത ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണിത്.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്ത് മികവ് തെളിയിക്കുന്നവർക്ക് നൽകുന്ന പുരസ്കാരമാണിത്. മാരാമണ്ണിൽ ക്രമീകരിക്കുന്ന മാർ ക്രിസോസ്റ്റം നഗറിൽ ഏപ്രിൽ 24-ന് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.

ഫൗണ്ടേഷന്റെ പ്രവർത്തന ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. ചടങ്ങിൽ സിനിമാ സംവിധായകനും ഫൗണ്ടഷൻ ബോർഡ് അംഗവുമായ ബ്ലെസ്സിയെ ആദരിക്കും.

Content highlights :Philipose Mar Chrysostom Award goes to M.A. Baby

dot image
To advertise here,contact us
dot image