
കോഴിക്കോട് : കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്ന് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. ഒപ്പമുണ്ടായിരുന്ന പതിനൊന്ന് വയസ്സുകാരൻ പീഡനദൃശ്യങ്ങൾ പകർത്തിയെന്നും പരാതിയിൽ പറയുന്നു.
പതിനഞ്ച് വയസ്സുള്ള രണ്ട് സുഹൃത്തുക്കൾ ചേർന്ന് തന്നെ പീഡനത്തിനിരയാക്കിയെന്ന് പെൺകുട്ടി തന്നെയാണ് കൗൺസിലിങ്ങിനിടെ വെളിപ്പെടുത്തിയത്. ഒരാഴ്ച്ച മുൻപാണ് പീഡനം നടന്നതെന്നും പെൺകുട്ടി പറഞ്ഞു.
സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം ആരോപണ വിധേയരായ വിദ്യാർത്ഥികളോട് ചൊവ്വാഴ്ച സിഡബ്ല്യൂസിക്ക് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി.
Content highlights : 15-year-old girl in Kozhikode was raped by her friends;The footage was filmed by an 11-year-old