കോട്ടയം തിരുവഞ്ചൂരിൽ ജുവനൈൽ ഹോമിൽ പീഡനം; 16കാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് സമപ്രായക്കാരായ മൂന്ന് പേർ

പ്രതികളെ ഇന്ന് വൈകുന്നേരം ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കും

dot image

കോട്ടയം: തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസിക്ക് പീഡനം. ജുവനൈല്‍ ഹോമിലെ അന്തേവാസിയായ പതിനാറുകാരനാണ് പീഡനത്തിന് ഇരയായത്. സമപ്രായക്കാരായ മൂന്നുപേരാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. ശാരീരിക ഉപദ്രവവും ലൈംഗികാതിക്രമവും ഉണ്ടായെന്നാണ് വിവരം. പ്രതികളെ ഇന്ന് വൈകുന്നേരം ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണ്.

Content Highlights: Minor inmate molested at Thiruvanchoor Juvenile Home

dot image
To advertise here,contact us
dot image