ഞങ്ങൾ ഒരു ഭീഷണിയേയും ഭയക്കുന്നില്ല; രാഹുലിനെ സംരക്ഷിക്കാനുള്ള സംവിധാനം കേരളത്തിലെ കോൺ​​ഗ്രസിനുണ്ട്: വിഡി സതീശൻ

രാഹുലിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് വി ഡി സതീശന്റെ പ്രതികരണം

dot image

തിരുവനന്തപുരം: പാലക്കാട് മുനിസിപ്പാലിറ്റിയിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തതിന് പിന്നാലെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഹുലിനെ സംരക്ഷിക്കാനുള്ള സംവിധാനം കേരളത്തിലെ കോൺഗ്രസിനുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു. ഒരു ഭീഷണിയിലും ഭയപ്പെടുന്നവരല്ല കോൺ​ഗ്രസുകാർ എന്ന് അദ്ദേഹം പറഞ്ഞു.

വഖഫ് നടപടിക്രമങ്ങൾക്ക് കേരളം സ്റ്റേ വാങ്ങിച്ചിരിക്കുകയാണെന്നും ട്രൈബ്യൂണലിനെ ഭയന്നാണ് കേരളത്തിന്റെ ഈ നടപടിയെന്നും വി ഡി സതീശൻ പറഞ്ഞു. വഖഫ് മന്ത്രിയുടെ കൂടി അനുമതിയോടുകൂടിയാണ് കോടതിയിൽ നിന്നുള്ള സ്റ്റേ. ഇതിലൂടെ സംഘപരിവാർ അജണ്ടയ്ക്ക് വഴിയൊരുക്കി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. മുനമ്പത്തെ ജനങ്ങൾക്ക് നീതി വാങ്ങി നൽകാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും വി‍ ഡി സതീശൻ പറഞ്ഞു.

Content Highlights-'Congress in Kerala has a system to protect Rahul'; VD Satheesan

dot image
To advertise here,contact us
dot image