
തിരുവനന്തപുരം: കെഎസ്ആര്ടിസി കഴിഞ്ഞ പത്തുവര്ഷത്തിനിടെ വാങ്ങിയത് 735 കോടിയുടെ സ്പെയര്പാര്ട്സ്. 2014 മുതല് 2025 വരെയുളള കണക്കുകള് കെഎസ്ആര്ടിസിയുടെ തന്നെ വിവരാവകാശ രേഖ പ്രകാരം റിപ്പോര്ട്ടറിന് ലഭിച്ചു. 2014-15 വര്ഷത്തില് 59.84 കോടിയുടെ സ്പെയര്പാര്ട്ട്സാണ് കെഎസ്ആര്ടിസി വാങ്ങിയത്. ആ സമയത്ത് കെഎസ്ആര്ടിസിക്ക് ആറായിരത്തിലേറെ ബസുകള് ഉണ്ടായിരുന്നു. നിലവില് നാലായിരം ബസുകളാണ് സര്വ്വീസ് നടത്തുന്നതെന്നാണ് കണക്ക്. ഇതില് ഭൂരിപക്ഷം ബസുകളും 15 വര്ഷത്തിലേറെ പഴക്കമുളളവയാണ്.
നാലായിരത്തില് താഴെ ബസുകള് മാത്രം സര്വ്വീസ് നടത്തുന്ന 2024-ല് 130 കോടിയുടെ സ്പെയര്പാര്ട്സാണ് കെഎസ്ആര്ടിസി വാങ്ങിക്കൂട്ടിയത്. വല്ലപ്പോഴും മാത്രം ആവശ്യം വരുന്ന ലക്ഷങ്ങള് വിലവരുന്ന സ്പെയര് പാര്ട്സുകള് ഇഷ്ടംപോലെ വാങ്ങിക്കൂട്ടുകയും ആവശ്യം വരുന്ന അധികം വില വരാത്ത ബോള്ട്ടുകളും ബ്രേക്ക് സ്ലാക്ക് അഡ്ജസ്റ്ററും ഒന്നും വാങ്ങാതെ യാത്രക്കാരുടെ ജീവന്വെച്ച് കളിക്കുകയാണ് ഇപ്പോഴും കെഎസ്ആര്ടിസി. കെഎസ്ആര്ടിസിയിലെ സ്പെയര് പാര്ട്സ് അഴിമതിയിലേക്ക് വിരല്ചൂണ്ടുന്ന കണക്കുകളാണ് പുറത്തുവരുന്നത്.
Content Highlights:KSRTC purchased spare parts worth Rs 735 crore in ten years reporter tv exclusive