
വയനാട്: വയനാട് കേണിച്ചിറയില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കേളമംഗലം മാഞ്ചുറ വീട്ടില്‍ ലിഷ(35)യെയാണ് ഭര്‍ത്താവ് ജിന്‍സന്‍ കൊലപ്പെടുത്തിയത്. കേബിള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജിന്‍സന്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights- Man trying to kill himself after murdered wife in wayanad